കുവൈത്ത് ഗതാഗത വകുപ്പിൽ വാഹനങ്ങളുടെ സാങ്കേതിക പരിശോധന സംവിധാനം നവീകരിക്കുന്നു

  • 24/09/2025



കുവൈത്ത് സിറ്റി: വാഹനങ്ങളുടെ സാങ്കേതിക പരിശോധന സംവിധാനം കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കാൻ പുതിയ സാങ്കേതികവിദ്യകളും ഉപകരണങ്ങളും അവതരിപ്പിക്കുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെൻ്റിലെ സപ്പോർട്ട് സർവീസസ് വിഭാഗം മേധാവി മുഹമ്മദ് അൽ കന്തരി അറിയിച്ചു. മനുഷ്യന്റെ പിഴവുകൾ കുറയ്ക്കുന്നതിനും പരിശോധനാ ഫലങ്ങളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സാങ്കേതികവിദ്യ ഇൻസ്പെക്ടറുടെ ജോലി ഇല്ലാതാക്കില്ല, മറിച്ച് അദ്ദേഹത്തെ സഹായിക്കുക മാത്രമേ ചെയ്യൂ" എന്നാണ് അൽ കന്തരി 
വ്യക്തമാക്കിയത്. വികസന പദ്ധതിയുടെ ഭാഗമായി, എക്‌സ്‌ഹോസ്റ്റ് പുക, ലൈറ്റിംഗ്, ബ്രേക്കുകൾ, സസ്പെൻഷൻ, ടയറുകൾ എന്നിവയുടെ പരമ്പരാഗത പരിശോധനകളിൽ നിന്ന് ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾക്ക് അനുസരിച്ചുള്ള പ്രത്യേക ഉപകരണങ്ങളിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. മൊത്തം 33 അംഗീകൃത പരിശോധനാ പോയിൻ്റുകളിൽ 14 എണ്ണം ഈ പുതിയ ഉപകരണങ്ങൾ ഉപയോഗിച്ച് പരിശോധിക്കും, ബാക്കിയുള്ള 19 പോയിൻ്റുകൾ ഇൻസ്പെക്ടറുടെ വിവേചനാധികാരത്തിന് വിട്ടുകൊടുക്കും. ഈ മാറ്റങ്ങൾ പരിശോധനാ പ്രക്രിയയെ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Related News