മികച്ച സാമ്പത്തിക കേന്ദ്രങ്ങൾ: ആഗോള റാങ്കിംഗിൽ കുവൈത്തിന് 83-ാം സ്ഥാനം

  • 28/09/2025



കുവൈത്ത് സിറ്റി: കൺസൾട്ടിംഗ് സ്ഥാപനമായ Z/Yen ഗ്രൂപ്പും ചൈന ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് അടുത്തിടെ പുറത്തിറക്കിയ മികച്ച സാമ്പത്തിക കേന്ദ്രങ്ങളുടെ (Best Financial Centers Index) 38-ാമത് പതിപ്പിൽ കുവൈത്തിന് ആഗോളതലത്തിൽ 83-ാം സ്ഥാനം. 676 പോയിന്റുകളോടെ അറബ് ലോകത്ത് ഏഴാമതും, ഗൾഫ് മേഖലയിൽ ആറാമതും, മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും പത്താമതുമാണ് കുവൈത്തിന്റെ സ്ഥാനം. ഓൺലൈൻ സർവേയിൽ പങ്കെടുത്ത ആയിരക്കണക്കിന് സാമ്പത്തിക സേവന പ്രൊഫഷണലുകളിൽ നിന്നുള്ള ഡാറ്റയും സർവേ ഫലങ്ങളും ഉപയോഗിച്ചാണ് 135 സാമ്പത്തിക കേന്ദ്രങ്ങളെ ഈ സൂചികയിൽ വിലയിരുത്തുന്നത്.

അറബ് ലോകത്തും മേഖലയിലും ദുബായ് ഒന്നാം സ്ഥാനത്തെത്തി. ആഗോളതലത്തിൽ 11-ാം സ്ഥാനമാണ് ദുബായിക്ക്. തൊട്ടുപിന്നാലെ അബുദാബി ആഗോളതലത്തിൽ 28-ാം സ്ഥാനവും, കസാബ്ലാങ്ക (മൊറോക്കോ) 56-ാം സ്ഥാനവും നേടി. മികച്ച സാമ്പത്തിക കേന്ദ്രങ്ങളുടെ മൊത്തത്തിലുള്ള റാങ്കിംഗിൽ പിന്നിലാണെങ്കിലും, ഫിനാൻഷ്യൽ ടെക്നോളജി (FinTech) സൂചികയിൽ കുവൈത്ത് എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 71-ാം സ്ഥാനമാണ് 671 പോയിന്റുകളോടെ ഫിൻടെക് സൂചികയിൽ കുവൈത്ത് നേടിയത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ സാമ്പത്തിക മേഖലയിൽ കുവൈത്ത് നടത്തുന്ന മുന്നേറ്റങ്ങളെയാണ് ഈ വർദ്ധനവ് സൂചിപ്പിക്കുന്നത്.

Related News