കുവൈത്തിൽ ഏറ്റവും വലിയ ദേശീയ ജനസംഖ്യാ ആരോഗ്യ സർവേയ്ക്ക് അടുത്ത മാസം തുടക്കമാകും; എല്ലാ പൗരന്മാരെയും പ്രവാസികളെയും ഉൾപ്പെടുത്തും

  • 28/09/2025


കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലുതും സമഗ്രവുമായ ദേശീയ ജനസംഖ്യാ ആരോഗ്യ സർവേ (National Population Health Survey) അടുത്ത മാസം ആരംഭിക്കാൻ ഒരുങ്ങുന്നു. പൗരന്മാർ, താമസക്കാർ, പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, മുതിർന്നവർ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ സർവേയിൽ ഉൾപ്പെടുത്തും. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഡാറ്റ ശേഖരണം.

ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഭാവി ആരോഗ്യ നയങ്ങൾക്ക് രൂപം നൽകുന്നതിനും അടിസ്ഥാനപരമായ ഒന്നാണ് ഈ സർവേ. മന്ത്രിസഭയുടെ നിർദ്ദേശപ്രകാരം ആരോഗ്യ മന്ത്രാലയമാണ് പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. മറ്റ് മന്ത്രാലയങ്ങളുമായും സർക്കാർ ഏജൻസികളുമായും സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിയുടെ മീഡിയ ടീം ഡെപ്യൂട്ടി ഹെഡ് ഡോ. ഹബാബ അൽ-മാസിദി, ഈ ദേശീയ സർവേയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. മുൻപ് നടന്ന പഠനങ്ങൾ കുട്ടികൾ, മുതിർന്നവർ, പ്രായമായവർ എന്നിങ്ങനെ സമൂഹത്തിലെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ മാത്രമായി ഒതുങ്ങിയിരുന്നു. എന്നാൽ, ഈ സർവേ "ഏറ്റവും സമഗ്രവും വലുതുമാണ്" എന്ന് ഡോ. അൽ-മാസിദി അഭിപ്രായപ്പെട്ടു.

Related News