താപനില കുറയുന്നു, ഈർപ്പം കുറഞ്ഞ വരണ്ട കാലാവസ്ഥ; മാറ്റങ്ങൾ വിശദീകരിച്ച് ഈസ റമദാൻ

  • 28/09/2025



കുവൈത്ത് സിറ്റി: രാജ്യത്ത് താപനില തുടർച്ചയായി കുറയുമെന്നും കാലാവസ്ഥ മെച്ചപ്പെടുമെന്നും കാലാവസ്ഥാ പരിസ്ഥിതി വിദഗ്ധൻ ഈസ റമദാൻ പ്രവചിച്ചു. ഇന്ന് (ഞായറാഴ്ച) ഈർപ്പം കുറഞ്ഞ്, താരതമ്യേന വരണ്ടതും ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കും പകൽ സമയങ്ങളിൽ അനുഭവപ്പെടുക.

അതേസമയം, തിങ്കളാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടാൻ സാധ്യതയുണ്ട്. ഇത് നേരിയതോ മിതമായതോ ആയ വേഗതയിൽ വീശുമെന്നും, നേരിയ പൊടിപടലങ്ങൾക്ക് കാരണമായേക്കാമെന്നും അദ്ദേഹം അറിയിച്ചു. ഈ ആഴ്ച മുഴുവനും രാത്രിയിലും അതിരാവിലെയും കാലാവസ്ഥ മെച്ചപ്പെട്ട് തുടരും. കൂടാതെ, വരും ദിവസങ്ങളിൽ താപനില ഇനിയും കുറയുമെന്നും റമദാൻ പ്രതീക്ഷിക്കുന്നു. കുവൈത്ത് ചൂടുള്ള കാലാവസ്ഥയിൽ നിന്ന് തണുപ്പുള്ള മാസങ്ങളിലേക്ക് മാറുന്നതിൻ്റെ ലക്ഷണങ്ങളാണ് ഇപ്പോൾ കണ്ടുതുടങ്ങുന്നത്.

Related News