ഗതാഗത നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചക്കിടെ 36,303 ട്രാഫിക് ടിക്കറ്റുകൾ നൽകി

  • 29/09/2025



കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകളിൽ ഗതാഗത, സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നടപ്പാക്കിയ സുരക്ഷാ പരിശോധനകൾ ഫലം കണ്ടു. ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ അബ്ദുള്ള അൽ-അതിഖിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരവും, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സാദ് അൽ-ഖത്വാന്റെ ഫീൽഡ് മേൽനോട്ടത്തിലുമാണ് ഈ കാമ്പയിനുകൾ നടന്നത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും നടത്തിയ സുരക്ഷാ പരിശോധനകളുടെ ഫലമായി വൻതോതിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ആകെ 36,303 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 46 അശ്രദ്ധരായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. 99 കാറുകളും 16 മോട്ടോർ സൈക്കിളുകളും കണ്ടുകെട്ടാനായി ഇംപൗണ്ട്മെന്റ് ഗരാജിലേക്ക് മാറ്റി. ലൈസൻസില്ലാതെ വാഹനമോടിച്ച 29 കൗമാരക്കാരെ ജുവനൈൽ പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്തു. ഗതാഗത നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സുരക്ഷാ കാമ്പയിനുകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

Related News