ഫ്രഞ്ച് സൂപ്പർ കപ്പ് 'ക്ലാസിക്കോ' കുവൈത്തിൽ: പിഎസ്ജിയും ഒളിമ്പിക് മാഴ്സെയും ഏറ്റുമുട്ടും

  • 29/09/2025


കുവൈത്ത് സിറ്റി: ഫ്രഞ്ച് ഫുട്ബോളിലെ ചിരവൈരികളായ പാരീസ് സെന്‍റ് ജെർമെയ്‌നും (പിഎസ്ജി) ഒളിമ്പിക് ഡി മാഴ്സെയും തമ്മിലുള്ള സൂപ്പർ കപ്പ് മത്സരം 2026 ജനുവരി എട്ടിന് കുവൈത്തിൽ നടക്കും. കുവൈത്ത് ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ചാണ് ഈ വമ്പൻ മത്സരം ജാബിർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്നത്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരും ഫ്രഞ്ച് കപ്പ് ജേതാക്കളുമായ പിഎസ്ജിയും ലീഗിലെ റണ്ണറപ്പായ ഒളിമ്പിക് ഡി മാഴ്സെയും തമ്മിലാണ് മത്സരം. ഫ്രഞ്ച് ചാമ്പ്യൻസ് കപ്പിന്റെ ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഈ പരമ്പരാഗത "ക്ലാസിക്കോ" അരങ്ങേറുന്നത്. ഇതിന് മുൻപ് 2010 ലും 2020 ലും ഇരുവരും ഏറ്റുമുട്ടിയിരുന്നു.

Related News