കുവൈത്തിൽ റെസ്റ്റോറന്റിൽ പാചക വാതക ചോർച്ചയെ തുടർന്ന് സ്ഫോടനം; തീ നിയന്ത്രണ വിധേയമാക്കി, രണ്ട് പേർക്ക് പരിക്ക്

  • 30/09/2025


കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു റെസ്റ്റോറന്‍റിൽ പാചക വാതക ചോർച്ചയെ തുടർന്നുണ്ടായ സ്ഫോടനത്തിൽ തീപിടിത്തം. തിങ്കളാഴ്ച വൈകുന്നേരം അഗ്നിശമന സേനാംഗങ്ങൾ കൃത്യ സമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. സ്ഫോടനത്തെ തുടർന്ന് റെസ്റ്റോറന്‍റിനുള്ളിൽ തീ പടർന്നതോടെ അൽ അർദിയ, അൽ സുമൂദ് ഫയർ സെന്ററുകളിൽ നിന്നുള്ള യൂണിറ്റുകൾ ഉടൻ സ്ഥലത്തേക്ക് കുതിച്ചെത്തി. സമീപത്തെ സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിനു മുൻപേ അഗ്നിശമന സേനാംഗങ്ങൾ തീ അണച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ വൈദ്യസഹായം നൽകുന്നതിനും തുടർനടപടികൾക്കുമായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

Related News