അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ 33 സ്ഥാപനങ്ങൾ അടച്ചുപൂട്ടി

  • 30/09/2025



കുവൈത്ത് സിറ്റി: ജനറൽ ഫയർ ഫോഴ്‌സ് കഴിഞ്ഞ ദിവസം അൽ അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ പരിശോധനാ ക്യാമ്പയിനിൽ നിയമലംഘനം നടത്തിയ 33 കടകളും സ്ഥാപനങ്ങളും ഭരണപരമായ നടപടികളിലൂടെ അടപ്പിച്ചു. ഇതിനുപുറമെ, മറ്റ് സ്ഥാപനങ്ങൾക്ക് 109 നോട്ടീസുകളും 13 അടച്ചുപൂട്ടൽ മുന്നറിയിപ്പുകളും നൽകി. സിവിൽ പ്രൊട്ടക്ഷൻ ആക്ടിംഗ് ഡെപ്യൂട്ടി ചീഫ് ഓഫ് ഫയർ ഫോഴ്‌സ് ബ്രിഗേഡിയർ ഒമർ ബുർസാലിയുടെ മേൽനോട്ടത്തിലാണ് ഈ കാമ്പയിൻ നടന്നത്.

ദേശീയ ഉത്തരവാദിത്തം നിറവേറ്റാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും സാമൂഹിക സുരക്ഷയും സുരക്ഷിതത്വവും വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട്, പരിശോധനാ കാമ്പയിനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ കാമ്പയിൻ എന്ന് ബ്രിഗേഡിയർ ബുർസാലി പറഞ്ഞു.

Related News