കുവൈത്തിൽ വാർഷിക ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചു; പ്രതിരോധം ശക്തിപ്പെടുത്താൻ ആരോഗ്യ മന്ത്രാലയം

  • 30/09/2025



കുവൈത്ത് സിറ്റി: ശൈത്യകാല രോഗങ്ങൾ തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ തന്ത്രത്തിന്റെ ഭാഗമായി, തുടർച്ചയായ പത്താം വർഷവും വാർഷിക ശൈത്യകാല വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ-സനദ് അറിയിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ശൈത്യകാലത്തെ രോഗങ്ങളിൽ നിന്നും രോഗാണുക്കളിൽ നിന്നും പ്രതിരോധം തീർക്കുന്നത് രാജ്യത്തിൻ്റെ ആരോഗ്യ സംവിധാനത്തിന് ഒരു മുൻഗണനാ വിഷയമാണ് എന്ന് ഡോ. അൽ-സനദ് വിശദീകരിച്ചു.

ഈ രോഗാണുക്കളിൽ പ്രധാനമായും ഇൻഫ്ലുവൻസ (Influenza), ന്യൂമോകോക്കസ് (Pneumococcus) പോലുള്ള സീസണൽ വൈറസുകളും ബാക്ടീരിയകളും ഉൾപ്പെടുന്നു. ഈ രോഗാണുക്കൾ സാധാരണയായി സെപ്റ്റംബർ പകുതിയോടെ സജീവമാകാൻ തുടങ്ങുകയും മേയ് മാസം വരെ തുടരുകയും ചെയ്യും. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവയുടെ വ്യാപനം ഏറ്റവും കൂടുതൽ.

 ഈ രോഗങ്ങൾ സമൂഹത്തിലെ ചില വിഭാഗക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ (Chronic diseases), ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് ഗുരുതരമായ സങ്കീർണ്ണതകൾക്ക് (serious complications) കാരണമായേക്കാം.

Related News