ഗതാഗത നിയമ ലംഘനങ്ങൾ: കുവൈത്തിൽ സുരക്ഷാ കാമ്പയിനിൽ 214 ട്രാഫിക് ടിക്കറ്റുകൾ നൽകി, 32 വാഹനങ്ങൾ പിടിച്ചെടുത്തു

  • 01/10/2025


കുവൈത്ത് സിറ്റി: റോഡുകളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അശ്രദ്ധമായ ഡ്രൈവിംഗ് തടയുന്നതിൻ്റെയും ഭാഗമായി നടത്തിയ സുരക്ഷാ കാമ്പയിനുകളിൽ കർശന നടപടികൾ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഗതാഗത നിയന്ത്രണ വിഭാഗത്തിൻ്റെ ട്രാഫിക് ഇൻവെസ്റ്റിഗേഷൻസ് യൂണിറ്റാണ് ഫീൽഡ് കാമ്പയിനുകൾ നടത്തിയത്.

പരിശോഗനയിൽ 214 വിവിധ ട്രാഫിക് ടിക്കറ്റുകൾ നൽകി. 21 കാറുകളും 11 മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ 32 വാഹനങ്ങൾ കണ്ടുകെട്ടി. 10 പേരെ കരുതൽ തടങ്കലിൽ വെച്ചു. 12 പ്രായപൂർത്തിയാകാത്തവരെ ജുവനൈൽ പ്രോസിക്യൂഷന് റഫർ ചെയ്തു.

ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന അശ്രദ്ധമായ പെരുമാറ്റം തടയുന്നതിനും നിയമലംഘകരെയും അശ്രദ്ധമായി വാഹനമോടിക്കുന്നവരെയും കണ്ടെത്താനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ കാമ്പയിനുകളെന്ന് മന്ത്രാലയം വിശദീകരിച്ചു. നിയമലംഘകർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിൽ ഒട്ടും വിട്ടുവീഴ്ചയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ട്രാഫിക് നിയമലംഘനങ്ങളോ അശ്രദ്ധമായ പെരുമാറ്റങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ, മന്ത്രാലയത്തിൻ്റെ ഓപ്പറേഷൻസ് റൂം ഹോട്ട്‌ലൈൻ നമ്പർ 112-ൽ വിളിച്ച് അറിയിക്കാൻ പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Related News