K - നെറ്റിനും, കാർഡ് പേയ്മെന്റുകൾക്കും ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഈടാക്കരുത്; കുവൈത്ത് സെൻട്രൽ ബാങ്കിൻ്റെ കർശന നിർദ്ദേശം

  • 01/10/2025



കുവൈത്ത് സിറ്റി: കുവൈത്തിനുള്ളിൽ ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികൾ ഉപയോഗിച്ച് കെ നെറ്റ്, ഡെബിറ്റ് കാർഡുകളോ, ക്രെഡിറ്റ് കാർഡുകളോ ഉപയോഗിക്കുന്നതിന് ഉപഭോക്താവിൽ നിന്ന് യാതൊരു വിധ ഫീസുകളോ കമ്മീഷനുകളോ ഈടാക്കരുതെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് എല്ലാ പ്രാദേശിക ബാങ്കുകൾക്കും ഇലക്ട്രോണിക് പേയ്‌മെൻ്റ് സർവീസ് പ്രൊവൈഡർമാർക്കും ഇ-മണി സർവീസ് പ്രൊവൈഡർമാർക്കും നിർദ്ദേശം നൽകി.

തങ്ങളുടെ സൂപ്പർവൈസറി പങ്ക് സജീവമാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൻ്റെയും ഭാഗമായാണ് സെൻട്രൽ ബാങ്കിൻ്റെ ഈ നിർണായക നീക്കം. പോയിൻ്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി വ്യാപാരികൾക്ക് പേയ്‌മെൻ്റ് സേവനങ്ങൾ നൽകുന്നതിനുള്ള പ്രത്യേക കരാറുകളിൽ, ഇലക്ട്രോണിക് പേയ്‌മെൻ്റ് രീതികൾ ഉപയോഗിക്കുന്നതിന് കുവൈത്തിനുള്ളിലെ ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കരുത് എന്ന് വ്യക്തമാക്കുന്ന ഒരു വ്യവസ്ഥ ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകതയുണ്ടെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതിനായി ബന്ധപ്പെട്ട കരാറുകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ ബാങ്ക് സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Related News