കുവൈത്തിലെ ഏറ്റവും വലിയ താമസാനുമതി തട്ടിപ്പ്: കമ്പനി ഉടമയും മാൻപവർ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള പ്രതികളുടെ തടവ് നീട്ടി

  • 02/10/2025


കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും വലിയ താമസാനുമതി കച്ചവടം കേസുകളിൽ ഉൾപ്പെട്ട കുവൈത്തി കമ്പനി ഉടമ, ഈജിപ്തുകാർ, പലസ്തീൻ പൗരൻ ഉൾപ്പെടെയുള്ള പ്രവാസികൾ, കൂടാതെ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ സൂപ്പർവൈസറും ആക്ടിംഗ് മാനേജരും ഉൾപ്പെടെയുള്ള പ്രതികളുടെ തടവ് ഡിറ്റൻഷൻ റിന്യൂവൽ ജഡ്ജി തുടരാൻ ഉത്തരവിട്ടു.

പ്രതികൾ ചേർന്ന് 28 വ്യാജ കമ്പനികളുടെ പേരിൽ 382 തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി ലൈസൻസുകൾ നൽകിയെന്നാണ് പബ്ലിക് പ്രോസിക്യൂഷൻ്റെ ആരോപണം. ഓരോ തൊഴിലാളിയിൽ നിന്നും 800 ദിനാർ മുതൽ 1,000 ദിനാർ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. ഈ ലൈസൻസുകൾ നൽകുന്നതിന് സൗകര്യമൊരുക്കുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ ചില ജീവനക്കാർ ഓരോ തൊഴിലാളിക്കും 200 ദിനാർ മുതൽ 250 ദിനാർ വരെ കൈക്കൂലി വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

Related News