കുവൈറ്റ് 'ടിയർ 2 വാച്ച് ലിസ്റ്റിൽ' നിന്ന് 'ടിയർ 2' റാങ്കിലേക്ക്

  • 02/10/2025



കുവൈത്ത് സിറ്റി: 2025-ലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ മനുഷ്യക്കടത്ത് സംബന്ധിച്ച റിപ്പോർട്ടിൽ (TIP) കുവൈത്തിന് റാങ്കിംഗിൽ ശ്രദ്ധേയമായ മുന്നേറ്റം. രാജ്യം 'ടിയർ 2 വാച്ച് ലിസ്റ്റി'ൽ നിന്ന് 'ടിയർ 2' റാങ്കിലേക്ക് ഉയർന്നു. മനുഷ്യക്കടത്ത് തടയുന്നതിൽ രാജ്യം കൈക്കൊണ്ട മികച്ച ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം. കുവൈത്ത് നീതിന്യായ മന്ത്രിയും, മനുഷ്യക്കടത്തും കുടിയേറ്റക്കാരുടെ കടത്തും തടയുന്നതിനുള്ള ദേശീയ സ്ഥിരം സമിതിയുടെ അധ്യക്ഷനുമായ കൗൺസിലർ നാസർ അൽ-സുമൈത്ത് ആണ് ഈ വിവരം ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

ഈ മുന്നേറ്റത്തിൽ അഭിമാനം പ്രകടിപ്പിച്ച മന്ത്രി അൽ സുമൈത്ത്, മനുഷ്യക്കടത്ത് തടയുന്നതിനായി കുവൈത്ത് അതിന്റെ നിയമനിർമ്മാണപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകളിൽ വരുത്തിയ ഗണ്യമായ പുരോഗതിയുടെ ഫലമാണിതെന്നും കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര നിലവാരങ്ങൾ പാലിക്കുന്നതിനായി രാജ്യം നടത്തിയ മികച്ച പ്രകടനത്തെയും ശ്രദ്ധേയമായ ശ്രമങ്ങളെയും ഈ റാങ്കിംഗ് മെച്ചപ്പെടുത്തൽ പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News