ജലീബിൽ വാഹനം റിപ്പയർ ചെയ്യുന്നതിനിടെ ക്രയിൻ തകർന്ന് വീണ് പ്രവാസിക്ക് ദാരുണാനന്ത്യം

  • 02/10/2025


കുവൈറ്റ് സിറ്റി : ജലീബ് അൽ-ഷുയൂഖിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന ഒരു വാഹനത്തിനടിയിൽപെട്ട് ഒരു പ്രവാസി മെക്കാനിക്ക് മരിച്ചു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്, അതേസമയം മരിച്ചയാൾ ഗാരേജിന്റെ ഉടമയാണോ അതോ അവിടെ ജോലി ചെയ്തിരുന്നയാളാണോ എന്ന് അറിയില്ല.

ജലീബിൽ ഒരു മരണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിന് ലഭിച്ച റിപ്പോർട്ടിനെത്തുടർന്ന് ജലീബ് പോലീസ് സ്റ്റേഷനിൽ നിന്നുള്ള പട്രോളിംഗ് എത്തിയപ്പോൾ, തൊഴിലാളികളും വഴിയാത്രക്കാരും പ്രവാസിയുടെ മൃതദേഹം വാഹനത്തിനടിയിൽ നിന്ന് പുറത്തെടുത്തെങ്കിലും അദ്ദേഹം മരിച്ചതായി വ്യക്തമായി. അന്വേഷണം ആരംഭിച്ചപ്പോൾ പ്രവാസി വാഹനത്തിനടിയിൽ ജോലി ചെയ്യുകയായിരുന്നുവെന്നും വാഹനത്തിന്റെ ക്രെയിനിൽ ഒരു തകരാർ സംഭവിച്ചതായും അത് അദ്ദേഹത്തിന്റെ മേൽ പതിച്ചതായും കണ്ടെത്തി. ഒരു കേസ് രജിസ്റ്റർ ചെയ്ത് അന്യോഷണം ആരംഭിച്ചു

Related News