കുവൈത്തിനെ ആഗോളതലത്തിൽ അവതരിപ്പിക്കാൻ 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്‌ഫോം

  • 07/10/2025


കുവൈത്ത് സിറ്റി: ദേശീയ ആഘോഷങ്ങളും പരിപാടികളും ആചരിക്കുന്നതിനുള്ള സ്ഥിരം സമിതിയുടെ ഏഴാമത് യോഗം സെയ്ഫ് പാലസിൽ നടന്നു. ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ-മുതൈരി അധ്യക്ഷത വഹിച്ച യോഗത്തിൽ, "വിസിറ്റ് കുവൈത്ത്" പ്ലാറ്റ്‌ഫോമിനെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്തു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള സേവനങ്ങൾ, പൈലറ്റ് പതിപ്പിലുള്ള ഇൻ്ററാക്ടീവ് മാപ്പ് എന്നിവയാണ് പ്ലാറ്റ്‌ഫോമിൻ്റെ സവിശേഷതകൾ. വോളിൻ്റിയർ വർക്ക് സെൻ്റർ മേധാവി ശൈഖ അംഥാൽ അൽ-അഹ്മദും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

കുവൈത്തിനെ ആഭ്യന്തരമായും അന്തർദേശീയമായും പ്രതിഫലിക്കുന്ന ഒരു നൂതന ഡിജിറ്റൽ ഇൻ്റർഫേസ് എന്ന നിലയിൽ, വിനോദസഞ്ചാര-സാംസ്‌കാരിക പരിപാടികൾ പ്രോത്സാഹിപ്പിക്കുന്നതിൽ "വിസിറ്റ് കുവൈത്ത്" പ്ലാറ്റ്‌ഫോമിനുള്ള പ്രാധാന്യം മന്ത്രി അൽ-മുതൈരി ചൂണ്ടിക്കാട്ടി.

Related News