കുവൈത്തിൽ പാട്ടക്കരാറുകൾ ഇനി ഏകീകൃത ഇലക്ട്രോണിക് സംവിധാനത്തിൽ; വിപ്ലവകരമായ പദ്ധതി 2026-ൽ

  • 08/10/2025



കുവൈത്ത് സിറ്റി: അടുത്ത 2025–2026 വികസന പദ്ധതിയുടെ ഭാഗമായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അഞ്ച് തന്ത്രപ്രധാന വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. ഇതിൽ നാല് പുതിയ പദ്ധതികളും ഒരു നിലവിലുള്ള പദ്ധതിയും ഉൾപ്പെടുന്നു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് "ഏകീകൃത ഇലക്ട്രോണിക് പാട്ടക്കരാർ" പദ്ധതി. ഇത് 2026 ഒക്ടോബറിൽ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാടകക്കരാറുകൾ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നത് ഈ പദ്ധതിയുടെ ഭാഗമാണ്. പാട്ടക്കരാറുകളുടെ രജിസ്ട്രേഷനും ഡോക്യുമെന്റേഷനും ഏകീകരിക്കുക, വാടക ഇടപാടുകൾ സുഗമമാക്കുക, വാടകക്കാരൻ, കെട്ടിട ഉടമ, റിയൽ എസ്റ്റേറ്റ് ബ്രോക്കർ എന്നിവർ തമ്മിലുള്ള ബന്ധം വിവരശേഖരണ ശൃംഖലയുമായി ബന്ധിപ്പിച്ച ഒരു ഓൺലൈൻ സംവിധാനത്തിലൂടെ ക്രമീകരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. റിയൽ എസ്റ്റേറ്റ് വിപണിയിലെ എല്ലാ കക്ഷികൾക്കും ഈ പദ്ധതി പ്രയോജനകരമാകും. ഘട്ടംഘട്ടമായുള്ള ഷെഡ്യൂൾ അനുസരിച്ച്, 2026 ഒക്ടോബർ 30-ന് ഈ പദ്ധതി പൂർത്തിയാകാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Related News