ഗതാഗത നിയന്ത്രണം; മുന്നറിയിപ്പ്

  • 08/10/2025


കുവൈത്ത് സിറ്റി: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി അബുബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റ് ജംഗ്ഷൻ ഭാഗികമായി അടയ്ക്കുന്നതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. അറേബ്യൻ ഗൾഫ് സ്ട്രീറ്റ് കവലയിലേക്ക് (അൽ-മഖ്‌സബ് ഗേറ്റ്) പോകുന്ന ദിശയിലുള്ള അബുബക്കർ അൽ സിദ്ദീഖ് സ്ട്രീറ്റ് കവല മുതൽ നാഷണൽ അസംബ്ലിയുമായുള്ള അബുബക്കർ സ്ട്രീറ്റിൻ്റെ കവല വരെയാണ് ഗതാഗതം തടസ്സപ്പെടുത്തുന്നത്. ഷെഡ്യൂൾ ചെയ്ത റോഡ് പരിപാലന പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഗതാഗതം സാധാരണ നിലയിലാകും.

ട്രാഫിക് അധികൃതർ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രതയോടെ ഡ്രൈവ് ചെയ്യുക, ട്രാഫിക് ചിഹ്നങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കുക, സുരക്ഷ ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും അധികാരികളുമായി സഹകരിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ

Related News