നിയമലംഘനം നടത്തിയ സ്കൂൾ പരിപാടികളെക്കുറിച്ച് അടിയന്തര അന്വേഷണം പ്രഖ്യാപിച്ചു

  • 09/10/2025



കുവൈത്ത് സിറ്റി: നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് സംഘടിപ്പിച്ച രണ്ട് സ്കൂൾ പരിപാടികളുമായി ബന്ധപ്പെട്ട് അടിയന്തര അന്വേഷണം ആരംഭിച്ചതായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ ഈ പരിപാടികൾക്ക് ഉത്തരവാദികളായവരെ സസ്പെൻഡ് ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി എൻജിനീയർ സയീദ് ജലാൽ അൽ-തബ്തബാഇ ഉത്തരവിട്ടതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

കുവൈത്ത് സ്റ്റേറ്റ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിലെ ദേശീയ ഉത്തരവാദിത്തം കണക്കിലെടുത്താണ് നടപടി. വിദ്യാഭ്യാസപരമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിർദ്ദേശങ്ങൾ ലംഘിച്ചുകൊണ്ട് സംഘടിപ്പിച്ച ഈ രണ്ട് സ്കൂൾ പരിപാടികളെക്കുറിച്ചാണ് അന്വേഷണം ആരംഭിച്ചത്.

Related News