ആഭ്യന്തര മന്ത്രാലയം ജീവനക്കാരൻ മയക്കുമരുന്നുമായും ആയുധങ്ങളുമായും പിടിയിൽ

  • 11/10/2025



കുവൈത്ത് സിറ്റി: നിയമം നടപ്പിലാക്കുന്നതിൻ്റെയും കുറ്റവാളികളെ പിടികൂടുന്നതിൻ്റെയും ഭാഗമായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് എമർജൻസി പോലീസ് നടത്തിയ സുരക്ഷാ നീക്കത്തിൽ, മയക്കുമരുന്ന്, തോക്ക്, വെടിയുണ്ടകൾ എന്നിവയുമായി ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ പിടിയിലായി. ജഹ്‌റ എമർജൻസി വിഭാഗമാണ് അറസ്റ്റ് ചെയ്തത്.

നഈം ഏരിയയിൽ വാഹനാപകടം നടന്നതായും ആളുകൾക്ക് പരിക്കേറ്റതായും കാണിച്ച് എമർജൻസി കോൾ (112) ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. അപകടത്തിൽ ഉൾപ്പെട്ടവരിൽ ഒരാൾ അസ്വാഭാവികമായ അവസ്ഥയിലാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തി. പരിശോധനയിൽ ഇയാൾ ആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാരനാണെന്ന് സ്ഥിരീകരിച്ചു. ഇയാളുടെ വാഹനത്തിൽ നടത്തിയ മുൻകരുതൽ പരിശോധനയിൽ, 'ലൈറിക' ഇനത്തിൽപ്പെട്ട മയക്കുമരുന്ന് ഗുളികകൾ, ഒരു കഷണം ഹാഷിഷ്, മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങൾ, ഒരു 9 എം.എം. തോക്ക്, നിരവധി വെടിയുണ്ടകൾ, ഒരു മാഗസിൻ, മറ്റ് വിവിധതരം വെടിക്കോപ്പുകൾ എന്നിവ കണ്ടെടുത്തു.

തുടർന്ന്, പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും, ഇയാളെയും വാഹനത്തെയും നഈം പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പിന്നീട് കേസ് ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് (DCGD) കൈമാറി.

Related News