ഫ്ലാറ്റിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്

  • 11/10/2025



കുവൈത്ത് സിറ്റി: വെള്ളിയാഴ്ച വൈകുന്നേരം ബ്‌നെയിദ് അൽ ഖാർ പ്രദേശത്തെ ഒരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൻ്റെ അടുക്കളയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്ന് തീ പടർന്നുപിടിച്ചു. നിമിഷങ്ങൾക്കകം പുക ആകാശത്തേക്ക് ഉയരുകയും കെട്ടിടത്തിലെ താമസക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറുകയും ചെയ്തു.

സെൻട്രൽ അൽ ഹിലാലി, അൽ ഷഹീദ് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ അതിവേഗം സ്ഥലത്തെത്തി. തീവ്രമായ ചൂടും കട്ടിയുള്ള പുകയേയും വകവെക്കാതെ കെട്ടിടത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് തീ പടരുന്നത് തടയാനായി അവർ രക്ഷാ പ്രവർത്തനം നടത്തി. കഠിന പരിശ്രമത്തിനൊടുവിൽ, തീ നിയന്ത്രണത്തിലാക്കാനും വലിയ ദുരന്തം ഒഴിവാക്കാനും രക്ഷാസംഘങ്ങൾക്ക് കഴിഞ്ഞു. ഈ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ വൈദ്യസഹായത്തിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. അഗ്നിശമന സേനാംഗങ്ങളുടെ കൃത്യ സമയത്തുള്ള ഇടപെടൽ മറ്റ് താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും തീപിടിത്തം ബാധിച്ച അപ്പാർട്ട്മെൻ്റിലേക്ക് നാശനഷ്ടം ഒതുക്കിനിർത്താനും സഹായിച്ചു.

Related News