കുവൈത്തിൽ വാരാന്ത്യത്തിൽ ചൂടുള്ള കാലാവസ്ഥ; ഇന്നും നാളെയും പൊടിക്കാറ്റിന് സാധ്യത

  • 11/10/2025


കുവൈത്ത് സിറ്റി: രാജ്യത്ത് പകൽ ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ മിതമായ ചൂടുള്ള കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.ശനിയാഴ്ച പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനി രാവിലെ ചൂടുള്ള കാലാവസ്ഥയായിരിക്കും.വടക്കുപടിഞ്ഞാറൻ കാറ്റ്, വേഗത കുറഞ്ഞതോ മിതമായതോ ആയിരിക്കും. ചില സമയങ്ങളിൽ സജീവമായി മണിക്കൂറിൽ 12 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിനും സാധ്യതയുണ്ട്. പ്രതീക്ഷിക്കുന്ന പരമാവധി താപനില 35-നും 37 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകളുടെ ഉയരം 2 മുതൽ 6 അടി വരെ ഉയരാൻ സാധ്യതയുണ്ട്.അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ളരാർ അൽ-അലി നിർദ്ദേശം നൽകി.

Related News