മാലിന്യ സംസ്‌കരണത്തിന് പുതിയ കരാറുകൾ ഉടൻ; ശുചീകരണ തൊഴിലാളികളുടെ വിന്യാസത്തിന് പുതിയ മാര്‍ഗങ്ങൾ

  • 13/10/2025



കുവൈത്ത് സിറ്റി: മാലിന്യ സംസ്‌കരണവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുന്നതിനായി പുതിയ ശുചീകരണ കരാറുകൾ വേഗത്തിലാക്കാൻ മുനിസിപ്പൽ പരിസ്ഥിതി അതോറിറ്റി നടപടി തുടങ്ങി. മുനിസിപ്പൽ മാലിന്യ സംസ്‌കരണ, പൊതുജനാരോഗ്യ ചട്ടങ്ങൾക്കനുസൃതമായി പ്രവർത്തനങ്ങൾ ഏകീകരിക്കണമെന്ന മുനിസിപ്പൽ കൗൺസിലിന്റെ പരിസ്ഥിതി കാര്യ സമിതിയുടെ ആവശ്യത്തെ തുടർന്നാണിത്. സഹകരണ സ്ഥാപനങ്ങൾക്ക് സമീപത്തും റെസിഡൻഷ്യൽ ഏരിയകളിലും വിന്യസിച്ചിട്ടുള്ള ശുചീകരണ തൊഴിലാളികളെ ലക്ഷ്യമിട്ട് ഒരു പുതിയ ശുചിത്വ തന്ത്രം വികസിപ്പിക്കാൻ മുനിസിപ്പാലിറ്റിയുടെ എക്സിക്യൂട്ടീവ് ബോഡിയോട് അംഗങ്ങൾ ആവശ്യപ്പെട്ടു. ശുചീകരണത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. വിവിധ ഗവർണറേറ്റുകളിൽ ഖരമാലിന്യ സംസ്‌കരണത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനും സമിതി പ്രാധാന്യം നൽകി.

Related News