സ്വകാര്യ ഫാർമസികൾക്ക് പുതിയ ലൈസൻസ് മാനദണ്ഡം; 400 മീറ്റർ ദൂരപരിധി നിർബന്ധമാക്കി

  • 13/10/2025


കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ ഫാർമസികളുടെ ലൈസൻസ് സംബന്ധിച്ച് സമഗ്രമായ നിയമനിർമ്മാണവുമായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി. മരുന്നുകളുടെയും മറ്റ് മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണത്തിന് കൃത്യമായ ചട്ടക്കൂടുകൾ നിശ്ചയിച്ചുകൊണ്ടുള്ള മന്ത്രിതല ഉത്തരവ് അദ്ദേഹം പുറത്തിറക്കി. ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സുതാര്യതയും മികച്ച ഭരണവും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ ഈ സുപ്രധാന തീരുമാനം. മരുന്നുകളുടെ സുരക്ഷിതത്വവും പൊതുജനാരോഗ്യവും ഉറപ്പാക്കുക, ദേശീയ ഫാർമസിസ്റ്റുകളെ പിന്തുണയ്ക്കുക, കുവൈത്ത് വിഷൻ 2035 ലക്ഷ്യമിട്ട് ഫാർമസ്യൂട്ടിക്കൽ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഫാർമസിയുടെ ലൈസൻസ് അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമുള്ള ഒരു കുവൈത്തി ഫാർമസിസ്റ്റിന്റെ പേരിലായിരിക്കണം. ലൈസൻസുള്ള ഫാർമസിസ്റ്റിന് കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തിപരിചയവും സാധുവായ പ്രൊഫഷണൽ ലൈസൻസും ഉണ്ടായിരിക്കണം. താമസ സ്ഥലങ്ങളിൽ രണ്ട് ഫാർമസികൾ തമ്മിൽ കുറഞ്ഞത് 400 മീറ്റർ ദൂരപരിധി നിർബന്ധമാക്കിയിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനും സേവനങ്ങൾ കൃത്യമായ ഭൂമിശാസ്ത്രപരമായ വിതരണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ നിബന്ധന.

Related News