കുവൈത്തിൽ പുതിയ എണ്ണപ്പാടം കണ്ടെത്തി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉത്പാദന നിരക്ക് രേഖപ്പെടുത്തി

  • 14/10/2025



കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ്റെ ഉപസ്ഥാപനമായ കുവൈത്ത് ഓയിൽ കമ്പനി (KOC) രാജ്യത്ത് പുതിയ പ്രകൃതിവാതകപ്പാടം കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 'ജാസ' (Jazza) എന്ന് പേരിട്ടിരിക്കുന്ന ഈ ഓഫ്‌ഷോർ വാതകപ്പാടം, കുവൈത്തിലെ മനാഗിഷ് രൂപീകരണത്തിൽ ഒരു ലംബ കിണറ്റിൽ നിന്ന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഉത്പാദന നിരക്കാണ് നൽകുന്നത്.

രാജ്യത്തിൻ്റെ ഹൈഡ്രോകാർബൺ വിഭവങ്ങൾ വികസിപ്പിക്കാനുള്ള കമ്പനിയുടെ നിരന്തര പരിശ്രമങ്ങളുടെ നേട്ടമാണ് ഈ സുപ്രധാന കണ്ടെത്തൽ.കെ ഒ സിയുടെ കണക്കനുസരിച്ച്, ജാസ-1 കിണറ്റിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ അസാധാരണമായ ഉത്പാദന നിരക്കാണ് ലഭിച്ചത്. പ്രതിദിനം 29 ദശലക്ഷം ഘനയടിയിലധികം ലഭിച്ചു.

ഈ ശേഖരം പാരിസ്ഥിതികമായും സാങ്കേതികമായും ഒരു അപൂർവ കണ്ടെത്തലാണ്. ഇതിന് കുറഞ്ഞ കാർബൺ ഡൈ ഓക്സൈഡ് ഉള്ളടക്കം മാത്രമേ ഉള്ളൂ. കൂടാതെ ഹൈഡ്രജൻ സൾഫൈഡിൻ്റെയോ ജലാംശത്തിൻ്റെയോ സാന്നിധ്യം ഇവിടെയില്ല എന്നത് എടുത്തുപറയേണ്ട സവിശേഷതയാണ്.

Related News