എക്‌സ്‌പോ 2025 ഒസാക്കയിൽ കുവൈത്തി പവലിയന് നാല് അന്താരാഷ്ട്ര പുരസ്കാരങ്ങൾ; മികവിന് അംഗീകാരം

  • 16/10/2025


കുവൈത്ത് സിറ്റി: എക്‌സ്‌പോ 2025 ഒസാക്കയിലെ കുവൈത്തി പവലിയന് ഡിസൈൻ, ഇന്ററാക്ഷൻ, സാങ്കേതികവിദ്യ എന്നിവയിലെ മികവിന് നാല് അന്താരാഷ്ട്ര അവാർഡുകൾ ലഭിച്ചതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് കുവൈത്ത് സ്റ്റേറ്റ് കമ്മീഷണർ ജനറൽ സാലെം അൽ വത്താൻ അറിയിച്ചു. അന്താരാഷ്ട്ര എക്സിബിഷൻ, കോൺഫറൻസ് വ്യവസായങ്ങളിൽ സ്പെഷ്യലൈസ് ചെയ്യുന്ന അമേരിക്കൻ മാഗസിനായ 'എക്സിബിറ്റർ' ആണ് ഈ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

മികച്ച കഥാ അവതരണത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. കുവൈത്തിന്‍റെ ഭൂതകാലവും വർത്തമാനകാലവും ഭാവിയും സമന്വയിപ്പിച്ചുകൊണ്ട്, ക്രിയാത്മകമായ ആഖ്യാന ശൈലിയിൽ കഥ അവതരിപ്പിച്ചതിനാണ് ഈ പുരസ്കാരം. സന്ദർശകർക്ക് പവലിയൻ നൽകിയ നൂതനമായ സംവേദനാത്മക അനുഭവങ്ങൾ പരിഗണിച്ച് മികച്ച സംവേദനാത്മക പ്രവർത്തനത്തിനുള്ള ഓണററി അവാർഡും കുവൈത്തിനാണ്. മികച്ച ടീമിനുള്ള ഓണററി അവാർഡ്, സാങ്കേതികവിദ്യയുടെ മികച്ച ഉപയോഗത്തിനുള്ള ഓണററി അവാർഡ് എന്നിവയും കുവൈത്തി പവലിയന് ലഭിച്ചു.

Related News