കുവൈത്തിൽ വൻ സുരക്ഷാ ഓപ്പറേഷൻ: 519 ട്രാഫിക് ലംഘനങ്ങളും 9 അറസ്റ്റുകളും

  • 19/10/2025



കുവൈത്ത് സിറ്റി: സുരക്ഷാ സാന്നിധ്യം ശക്തമാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമാക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനുമായി, ആഭ്യന്തര മന്ത്രാലയത്തിൻ്റെ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് കഴിഞ്ഞ വ്യാഴാഴ്ച തലസ്ഥാന ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ സമഗ്രമായ സുരക്ഷാ-ഗതാഗത കാമ്പയിൻ നടത്തി. സ്ഥിരം ചെക്ക്‌പോസ്റ്റുകൾ ഒഴിവാക്കി മൊബൈൽ പട്രോളിംഗുകൾ വഴിയാണ് ഈ ഓപ്പറേഷൻ പൂർത്തിയാക്കിയത്.

ക്യാമ്പയിനിൽ 519 വിവിധ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പിടികിട്ടാപ്പുള്ളികളായ 2 പേരെ അറസ്റ്റ് ചെയ്തു. 2 പേരെ ഒളിച്ചോട്ട കേസുകളിൽ കണ്ടെത്തി അറസ്റ്റ് ചെയ്തു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ 2 പ്രതികളെ പിടികൂടി. താമസ-തൊഴിൽ നിയമങ്ങൾ ലംഘിച്ച 3 പേരെ അറസ്റ്റ് ചെയ്തു. വാറണ്ടുള്ള 8 വാഹനങ്ങൾ പിടിച്ചെടുത്തു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് 21 വാഹനങ്ങൾ കണ്ടുകെട്ടി. കൂടുതൽ നിയമനടപടികൾക്കായി ഒരാളെ ട്രാഫിക് പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സുരക്ഷാ സാന്നിധ്യം ശക്തിപ്പെടുത്താനും നിയമലംഘകരെ പിടികൂടാനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി ഈ കാമ്പയിനുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

Related News