കുവൈത്തിൽ 18 മാസത്തിനിടെ 10,200 പേർക്ക് ഹൃദയാഘാതം; 65% പേർക്ക് രക്താതിമർദ്ദം

  • 21/10/2025


കുവൈത്ത് സിറ്റി: കുവൈത്ത് ഹൃദയ അസോസിയേഷൻ്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് വൈസ് ചെയർമാൻ പ്രൊഫസർ ഡോ. മുഹമ്മദ് സുബൈദ് കുവൈത്തിലെ ഹൃദയാഘാതത്തിൻ്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടു. കുവൈത്തി ആശുപത്രികളിൽ തീവ്ര ഹൃദയാഘാതം സംഭവിച്ച രോഗികളിൽ അസോസിയേഷൻ നടത്തിയ പഠനത്തിലെ വിവരങ്ങളാണ് പുറത്ത് വിട്ടത്. 

ഒരു വർഷവും ആറുമാസവും (18 മാസം) കൊണ്ട് ഏകദേശം 10,200 രോഗികൾക്ക് ഹൃദയാഘാതം സംഭവിച്ചു. ഹൃദയാഘാതം സംഭവിച്ചവരിൽ 65% പേർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടായിരുന്നു. പ്രമേഹ രോഗികളുടെ ശതമാനം 55% ആയിരുന്നു. മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ കാർഡിയോളജി ഡിപ്പാർട്ട്‌മെൻ്റ് കുവൈത്ത് ഹാർട്ട് അസോസിയേഷനുമായി സഹകരിച്ച് സംഘടിപ്പിച്ച കാർഡിയോളജി അപ്‌ഡേറ്റ്‌സ് കോൺഫറൻസിലും കാർഡിയോമെറ്റബോളിക് സമ്മിറ്റിലും സംസാരിക്കവെയാണ് ഡോ. സുബൈദ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related News