കോമഡി ഷോകൾക്ക് കുവൈത്തിൽ നിയന്ത്രണം

  • 21/10/2025


കുവൈത്ത് സിറ്റി: ലൈസൻസിംഗ് ചട്ടങ്ങളും പൊതു ധാർമ്മികതയുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാത്ത സ്റ്റാൻഡ്-അപ്പ് കോമഡി ഷോകൾ നിർമ്മിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്‌സ് ആൻഡ് ലെറ്റേഴ്‌സിലെ ആർട്ട്‌സ് സെക്ടർ അസിസ്റ്റൻ്റ് സെക്രട്ടറി ജനറൽ മുസൈദ് അൽ സാമെൽ വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കുന്നതിൽ എൻ സി സി എ എൽ ഒരു വിട്ടുവീഴ്ചയും കാണിക്കില്ല എന്ന് അദ്ദേഹം പറഞ്ഞു.

കൗൺസിലിൻ്റെ നിർദ്ദേശങ്ങൾ ലംഘിക്കുകയോ പൊതു മൂല്യങ്ങൾക്കും ധാർമ്മികതയ്ക്കും വിരുദ്ധമായ ഉള്ളടക്കം അവതരിപ്പിക്കുകയോ ചെയ്യുന്ന ഏതൊരു സ്ഥാപനത്തിനും നിയമത്തിൽ പറഞ്ഞിട്ടുള്ള പിഴകൾ ചുമത്തും. പൊതു അഭിരുചിയെ ബഹുമാനിക്കുന്നതും ഉത്തരവാദിത്തമുള്ള കുവൈത്തി കലയുടെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്നതുമായ ഉയർന്ന നിലവാരമുള്ള കലാ പ്രകടനങ്ങൾ ഉറപ്പാക്കുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Related News