ട്രാഫിക് നിയമലംഘനത്തിന് പിടികൂടി; മയക്കുമരുന്ന് കേസിൽ വാണ്ടഡ് ലിസ്റ്റിലുണ്ടായിരുന്നയാൾ അറസ്റ്റിൽ

  • 22/10/2025


കുവൈത്ത് സിറ്റി: ക്യാപിറ്റൽ ഗവർണറേറ്റ് പോലീസിൻ്റെ പട്രോൾ സംഘം ജഹ്റ റോഡിൽ ദോഹക്ക് സമീപം വെച്ച് ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞു. റോഡ് ലൈനുകൾ മറികടന്നതിനാണ് പോലീസിന് സംശയം തോന്നിയത്.
ഡ്രൈവറുടെ തിരിച്ചറിയൽ രേഖകൾ പരിശോധിച്ചപ്പോൾ, ഇയാൾ ഒരു കുവൈത്തി പൗരനാണെന്നും, മയക്കുമരുന്ന് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിൽ വിധികൾ നടപ്പിലാക്കുന്നതിനുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റ് തേടുന്ന വ്യക്തിയാണെന്നും കണ്ടെത്തി.

തുടർന്ന് നടത്തിയ വാഹന പരിശോധനയിൽ, മയക്കുമരുന്നാണെന്ന് സംശയിക്കുന്ന രണ്ട് ചെറിയ ബാഗുകളും മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെത്തി. ഡ്രൈവറെയും പിടിച്ചെടുത്ത വസ്തുക്കളും കൂടുതൽ അന്വേഷണങ്ങൾക്കും ആവശ്യമായ നിയമനടപടികൾക്കുമായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിലേക്ക് കൈമാറി.

Related News