പോലീസ് വാഹനത്തിൽ ബസിടിച്ച് അപകടം; രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

  • 23/10/2025



കുവൈത്ത് സിറ്റി: ഡ്യൂട്ടിക്കിടെ റോഡരികിൽ നിർത്തിയിട്ടിരുന്ന പോലീസ് പട്രോളിംഗ് വാഹനത്തിൽ ബസിടിച്ച് രണ്ട് രക്ഷാപ്രവർത്തന വിഭാഗം പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കുകളോടെ ഉദ്യോഗസ്ഥരെ മുബാറക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല. പോലീസ് വാഹനം അപകടത്തിൽപ്പെടുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടത്തിന് കാരണക്കാരനായ ഏഷ്യക്കാരനായ ബസ് ഡ്രൈവറെ പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സൽവ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു.
പട്രോളിംഗ് വാഹനം നിർത്തിയ സമയത്ത് ഒരു ബസ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബസ് അമിതവേഗതയിൽ ആയിരുന്നെന്നും, ഇതിനിടെ ഒരു ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് പട്രോളിംഗ് വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.

Related News