കുവൈത്തിന്റെ 'ജിയോപാർക്ക്' പദ്ധതി; പ്രവർത്തനം 2026 ജനുവരിയിൽ ആരംഭിക്കും

  • 23/10/2025


കുവൈത്ത് സിറ്റി: കുവൈത്ത് ബേയുടെ വടക്ക് ഭാഗത്തായി 'ജിയോപാർക്ക്' പദ്ധതി ജനുവരിയിൽ തുറന്ന് പ്രവർത്തനമാരംഭിക്കുമെന്ന് ഇൻഫർമേഷൻ, കൾച്ചർ മന്ത്രിയും യൂത്ത് അഫയേഴ്‌സ് സഹമന്ത്രിയുമായ അബ്ദുൾറഹ്മാൻ അൽ-മുതൈരി പ്രഖ്യാപിച്ചു. മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ-മിഷാരിക്ക് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. "കുവൈത്ത് ജിയോപാർക്ക്" എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി, കുവൈത്ത് ഓയിൽ കമ്പനി, കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. സൂബിയയിലെ കുവൈത്ത് ബേയുടെ വടക്ക് ഭാഗത്ത് നിർദ്ദിഷ്ട സ്ഥലത്ത് ജിയോപാർക്ക് പദ്ധതി നടപ്പിലാക്കാൻ ഇൻഫർമേഷൻ മന്ത്രാലയം ഒരുങ്ങുകയാണ്. 2026 ജനുവരിയിൽ പദ്ധതിയുടെ യഥാർത്ഥ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് എന്ന് കത്തിൽ അൽ-മുതൈരി വ്യക്തമാക്കി.

Related News