ഇന്ത്യൻ നഴ്‌സുമാർ ഉൾപ്പെട്ട മനുഷ്യക്കടത്ത് കേസ്; 10,000 ദിനാർ പിഴ ചുമത്തി

  • 23/10/2025



കുവൈറ്റ് സിറ്റി : ആരോഗ്യ മന്ത്രാലയത്തിൽ ജോലി ചെയ്യുന്ന 60-ലധികം പ്രവാസി നഴ്‌സുമാരുടെ പരാതിയിൽ കൗൺസിലർ നാസർ അൽ-ഹൈദിന്റെ നേതൃത്വത്തിലുള്ള അപ്പീൽ കോടതി, ഒരു പിതാവിനും മകനും മുമ്പ് വിധിച്ച മൂന്ന് വർഷത്തെ തടവ് ശിക്ഷ റദ്ദാക്കുകയും പകരം അവർക്ക് 10,000 കുവൈറ്റ് ദിനാർ വീതം പിഴ ചുമത്തുകയും ചെയ്തു.

പ്രതികൾ സുഡാനിൽ നിന്നും ഇന്ത്യയിൽ നിന്നും തങ്ങളെ കൊണ്ടുവന്നുവെന്നും മന്ത്രാലയം നിയമിച്ച ശേഷം അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം കമ്പനി ഉടമകൾക്ക് നൽകണമെന്ന് നിർബന്ധിക്കുകയും ചെയ്‌തെന്നാണ് പരാതി. 

കേസിൽ ഒരു സുഡാനീസ് കോൺട്രാക്ടറിനും ഒരു ഇന്ത്യൻ കോൺട്രാക്ടറിനും 3,000 ദിനാർ വീതം പിഴ ചുമത്തി, മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കുറ്റങ്ങളിൽ നിന്നും രണ്ട് പ്രവാസി കമ്പനി ജീവനക്കാരെ കുറ്റവിമുക്തരാക്കി.

Related News