റോബ്ലോക്‌സിനുള്ള രാജ്യവ്യാപക നിരോധനം നീക്കി കുവൈത്ത്

  • 29/10/2025


കുവൈത്ത് സിറ്റി: ഓഗസ്റ്റ് മുതൽ കുവൈത്തിൽ നിരോധിച്ചിരുന്ന ജനപ്രിയ ഓൺലൈൻ ഗെയിമായ റോബ്ലോക്‌സിനുള്ള രാജ്യവ്യാപക നിരോധനം ഔദ്യോഗികമായി നീക്കി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി. കുവൈത്തി അധികൃതർ ആവശ്യപ്പെട്ട സുരക്ഷാ, ഉള്ളടക്ക നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഗെയിമിന്റെ മാതൃകമ്പനി സമ്മതിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.

കുവൈത്തിന്‍റെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, ധാർമ്മിക മൂല്യങ്ങൾ എന്നിവയ്ക്ക് വിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കങ്ങളും ഭാഷയും നീക്കം ചെയ്യാമെന്ന് സമ്മതിച്ചതിനെ തുടർന്നാണ് നിരോധനം നീക്കിയതെന്ന് സിട്രാ വൃത്തങ്ങൾ പറഞ്ഞു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചും അനുചിതമായ സംവാദങ്ങൾ അവർക്ക് ലഭ്യമാകുന്നതിനെക്കുറിച്ചും ആശങ്കകൾ ഉയർത്തിയ ഇൻ-ഗെയിം ചാറ്റ് ഫീച്ചർ പൂർണ്ണമായി പ്രവർത്തനരഹിതമാക്കുക എന്നതാണ് പ്രധാന വ്യവസ്ഥകളിലൊന്ന്.

Related News