ഗതാഗത സുരക്ഷ ഉറപ്പാക്കാൻ കുവൈത്തിൽ സംയുക്ത പരിശോധന; ഷുവൈഖ് വ്യവസായ മേഖലയിലെ വർക്ക്‌ഷോപ്പുകളിൽ നടപടി

  • 31/10/2025


കുവൈത്ത് സിറ്റി: ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെയും ഭാഗമായി, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് വാണിജ്യ-വ്യവസായ മന്ത്രാലയവുമായി സഹകരിച്ച് സംയുക്ത പരിശോധനാ കാമ്പയിൻ നടത്തി. ഷുവൈഖ് വ്യവസായ മേഖലയിലെ നിരവധി വാഹന വർക്ക്‌ഷോപ്പുകളിലാണ് പരിശോധന നടന്നത്. ടെക്നിക്കൽ ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്‍റ് മുൻകൈയെടുത്താണ് കാമ്പയിൻ നടത്തിയത്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി വർക്ക്‌ഷോപ്പുകൾ പാലിക്കേണ്ട സാങ്കേതികവും നിയമപരവുമായ എല്ലാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിലാണ് പരിശോധന ശ്രദ്ധ കേന്ദ്രീകരിച്ചത്.

വർക്ക്‌ഷോപ്പുകളിലെ ഉപകരണങ്ങളുടെ അവസ്ഥയും സുരക്ഷയും പരിശോധനയിൽ വിലയിരുത്തി. നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും പരിശോധിച്ചു. ലൈസൻസിംഗും പ്രവർത്തനപരമായ ആവശ്യകതകളും വർക്ക്‌ഷോപ്പുകൾ പാലിക്കുന്നുണ്ടോയെന്നും ഉറപ്പുവരുത്തി. വ്യാവസായിക, ഓട്ടോമോട്ടീവ് മെയിൻ്റനൻസ് മേഖലകളിൽ സുരക്ഷിതമായ രീതികൾ പ്രോത്സാഹിപ്പിക്കാനും, തെറ്റായ വാഹന റിപ്പയർ കാരണം ഉണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കാനും, എല്ലാ വർക്ക്‌ഷോപ്പുകളും അംഗീകൃത സുരക്ഷാ ചട്ടക്കൂടുകൾക്കുള്ളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് ഈ ക്യാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

Related News