പകൽ ചൂടും രാത്രി തണുപ്പുള്ള മിതമായ കാലാവസ്ഥയും കുവൈത്തിൽ തുടരും; രാത്രിയിൽ താപനില 14°C

  • 31/10/2025


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് പകൽ സമയത്ത് ചൂടുള്ള കാലാവസ്ഥയും രാത്രിയിൽ തണുപ്പുള്ള മിതമായ കാലാവസ്ഥയും അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. വടക്ക് പടിഞ്ഞാറ് ദിശയിൽ നിന്ന്, താരതമ്യേന വരണ്ടതും ചൂടുള്ളതുമായ വായു എത്തിക്കുന്ന ഒരു ഉയർന്ന മർദ്ദ സംവിധാനത്തിന്റെ സ്വാധീനം കാരണം താപനിലയിൽ ക്രമാനുഗതമായ കുറവുണ്ടാകും. വെള്ളിയാഴ്ച കാലാവസ്ഥ പകൽ സമയത്ത് ചൂടുള്ളതായിരിക്കും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്നോ അല്ലെങ്കിൽ വ്യത്യസ്ത ദിശകളിൽ നിന്നോ ഉള്ള കാറ്റ്, വേഗത കുറഞ്ഞതോ മിതമായതോ ആയിരിക്കും. മണിക്കൂറിൽ 8 മുതൽ 32 കിലോമീറ്റർ വരെയാകും വേഗത.

പരമാവധി താപനില 33 ഡിഗ്രി സെല്‍ഷ്യസിനും 35 ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആയിരിക്കും. രാത്രിയിൽ താപനില ഏകദേശം 14 ഡിഗ്രി സെല്‍ഷ്യസ് ആയി കുറയും. അതിനാൽ, വൈകുന്നേരങ്ങളിലും അതിരാവിലെയും കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. ശനിയാഴ്ച ചൂടുള്ള കാലാവസ്ഥ തുടരും. പരമാവധി താപനില 32 സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. രാത്രികാലങ്ങളിൽ കാലാവസ്ഥ മിതമായതോ തണുപ്പുള്ളതോ ആയിരിക്കും. ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെല്‍ഷ്യസിനും 17 ഡിഗ്രി സെല്‍ഷ്യസിനും ഇടയിൽ ആയിരിക്കും.

Related News