COVID-19 വ്യാപനം മൂലം ബുദ്ധിമുട്ടുകൾ നേരിടുന്ന വിദേശ പൗരന്മാർക്ക് സഹായം നൽകുന്നതിനായി പോലീസ് കമ്മീഷണറേറ്റ് കൊച്ചി Foreigners Outreach Cell ആരംഭിക്കുന്നു. ആരോഗ്യ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വൈദ്യസഹായം, താമസം, ഗതാഗതം കൂടാതെ ടിക്കറ്റിങിനും വിസയ്ക്കും സഹായം എന്നിവ ആവശ്യമുള്ള വിദേശ പൗരൻമാർക്ക് ടെക്സ്റ്റ്, ഓഡിയോ അല്ലെങ്കിൽ വീഡിയോ സന്ദേശത്തിലൂടെ Foreigners Outreach Cell മായി ബന്ധപ്പെടാം അല്ലെങ്കിൽ 8590202060 എന്ന നമ്പറിലേക്ക് ഒരു വാട്ട്‌സ്ആപ്പ് സന്ദേശം അയക്കാവുന്നതുമാണ്. കമ്മീഷണറേറ്റിന്റ ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ, വെബ്‌സൈറ്റ് ലിങ്കുകൾ വഴി അവർക്ക് പോലീസ് കമ്മീഷണറേറ്റ് കൊച്ചിയുമായി ബന്ധപ്പെടാവുന്നതാണ്. പോലീസ് കമ്മീഷണറേറ്റ് കൊച്ചി 21.03.2020 തീയതി 12.30 PM ന് ഹൈക്കോടതിക്ക് സമീപമുളള ട്രാഫിക് വെസ്റ്റ് കോണ്ഴഫറൻസ് ഹാളിൽ വച്ച് Foreigners Outreach Cell launch ചെയ്യുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?