സിബിസിഐ പ്രതിനിധികൾ ഇന്ന് ഡോ. ശശി തരൂർ എംപിയെ ഡൽഹിയിൽ കണ്ടു

  • 20/03/2020

കോവിഡ് 19 ബാധിച്ച പ്രദേശങ്ങളിൽ അകപ്പെട്ട വിദേശമലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി സിബിസിഐ പ്രതിനിധികൾ ഇന്ന് ഡോ. ശശി തരൂർ എംപിയെ ഡൽഹിയിൽ കണ്ടു. അവരുടെ മുൻപിൽ വെച്ച് ഡോ. തരൂർ വിദേശകാര്യമന്ത്രി ഡോ. ജയശങ്കറുമായി ഫോണിൽ സംസാരിച്ചു. വിദേശത്തു കുടുങ്ങി കിടക്കുന്ന എല്ലാ മലയാളികളുടെയും പ്രതേകിച്ചു തിരുവനന്തപുരം സ്വദേശികളുടെ വിഷയങ്ങൾ വീണ്ടും ചർച്ച ചെയ്തു. സിബിസിഐ തയ്യാറാക്കിയ 700 ൽ അധികം പേരുള്ള ലിസ്റ്റ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ഇറാനിലുള്ള മലയാളി മത്സ്യത്തൊസിലാളികളുടെ ആക്ടജെബ് ആയിട്ടുള്ള Whatapp നമ്പറുകളിൽ എംബസി നിയോഗിക്കുന്ന ആളുകൾ ബന്ധപ്പെട്ട് അവരുടെ ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടാക്കും എന്ന ഉറപ്പും മന്ത്രി നല്കിയിട്ടുണ്ട്.

Related News