ഐ.ഐ.എസ്.സി ബംഗ്ളൂരിലെ ഭൂകമ്പ ശാസ്ത്ര വിധക്ത ഡോ. കുശലാ രാജേന്ദ്രനോട് സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടുക്കിയിൽ ഉണ്ടാകുന്ന ചെറു ഭൂചലനങ്ങൾ സംബന്ധിച്ച് വിധക്ത ആഭിപ്രായം തേടിയിരുന്നു. ഇത്തരം ചെറു ഭൂചലനങ്ങൾ ഭയപ്പെടേണ്ടുന്നവയല്ല എന്നും, കേരളം വലിയ ഭൂകമ്പങ്ങൾ സൃഷ്ടിക്കുവാൻ പ്രാപ്തിയുള്ള മേഖലയല്ല എന്നും ഡോ. കുശലാ രാജേന്ദ്രൻ അഭിപ്രായം അറിയിച്ചിട്ടുണ്ട്. ഇടുക്കിയിൽ അനുഭവപ്പെടുന്നത് കൂടുതലും ഭൂമിയുടെ ഉപരിതലത്തിനോട് അടുത്ത് (1-2 കിലോമീറ്റർ ആഴത്തിൽ) ഉണ്ടാകുന്ന ചെറു ചലനങ്ങൾ ആണ് എന്നും അതിനാൽ ആണ് ഇവ മനുഷ്യന് അനുഭവപ്പെടുന്നതും ശബ്ദം കേൽക്കുന്നതും എന്നും ഡോ. കുശലാ രാജേന്ദ്രൻ അഭിപ്രായം അറിയിച്ചിട്ടുണ്ട്.
ഇടുക്കിയില്‍ അടുത്തിടെ ഉണ്ടായ ഭൂചലനങ്ങളെക്കുറിച്ച് പഠിക്കാന്‍ നാഷണല്‍ സീസ്‌മോളജി സെന്ററില്‍ നിന്നുള്ള വിദഗ്ധസംഘം ജില്ലയിലെത്തി.
സംസ്‌ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥന മാനിച്ച് ദേശീയ ദുരന്ത നിവാരണ അതോറിറ്റി നിർദേശം അനുസരിച്ചാണ് സംഘം എത്തിയത്.
സാങ്കേതിക വിദഗ്ധരായ കുല്‍വീര്‍ സിംഗ്, എം.എല്‍ ജോര്‍ജ്ജ് എന്നിവരും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഹസാര്‍ഡ് ആന്റ് റിസ്‌ക് അനലിസ്റ്റ് വിദഗ്ധന്‍ ജി.എസ് പ്രദീപും ഉള്‍പ്പെടുന്നതാണ് സംഘം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിൽ ഹസാര്‍ഡ് അനലിസ്റ്റ് ശ്രീമതി. സുസ്‌മി സണ്ണിയും സംഘത്തോട് ഒപ്പം ഉണ്ട്.
സംഘം ഇന്ന് ജില്ലാകലക്ടര്‍ എച്ച്. ദിനേശനുമായി ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ ജില്ലയില്‍ എന്തുകൊണ്ട് ഇത്തരം ചലനങ്ങള്‍ ഉണ്ടാകുന്നുവെന്ന് വിലയിരുത്തും. ഇതിന്റെ ഭാഗമായി ഇടുക്കി ഡാം, ആലടി, ചോറ്റുപാറ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ സീസ്‌മോഗ്രാഫ് സ്ഥാപിക്കും. മൂന്നുമാസമെങ്കിലും ഉപകരണങ്ങള്‍ ഇവിടങ്ങളില്‍ നിലനിര്‍ത്തും. പിന്നീട് ഡല്‍ഹിയിലെ ആസ്ഥാനത്ത് ഇതില്‍ നിന്നുള്ള റിപ്പോര്‍ട്ട് നിരീക്ഷിക്കും. ഇടുക്കി പൊതുവെ ഭ്രംശമേഖലയില്‍ ഉള്‍പ്പെടുന്ന സ്ഥലമാണെങ്കിലും ഇപ്പോഴുണ്ടായ ചലനങ്ങള്‍ റിക്ടര്‍ സ്‌കെയിലില്‍ 2.5 പോയിന്റില്‍ താഴെ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ആദ്യഘട്ട നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍പഠനം വേണമോ എന്ന് തീരുമാനിക്കും. കൊടൈക്കനാല്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ഭൂകമ്പമാപിനി സ്റ്റേഷനുകളിലാണ് ചലനങ്ങള്‍ രേഖപ്പെടുത്തുന്നത്. ഇടുക്കിയില്‍ വളരെ കുറഞ്ഞ തീവ്രതയിലുള്ള ചലനങ്ങള്‍ ആയതിനാല്‍ ഒരുതരത്തിലും ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് സംഘം വിലയിരുത്തുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?