ഒന്നിലധികം യാത്രക്കാരെ കാറിൽ കയറ്റരുതെന്ന തീരുമാനം പുനപരിശോധിക്കണമെന്ന് ടാക്സി കമ്പിനികള്‍

  • 17/08/2020

കുവൈത്ത് സിറ്റി: ഒരു യാത്രക്കാരന് മാത്രം ടാക്സി ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടി പുനപരിശോധിക്കണമെന്ന് സ്വകാര്യ ടാക്സി കമ്പനികളുടെ ഉടമകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ തീരുമാനം മൂലം രാജ്യത്തെ മുന്നൂറോളം കമ്പനികള്‍ അടച്ചു പൂട്ടലിന്‍റെ വക്കിലാണ്. പലര്‍ക്കും വാടക, ശമ്പളം തുടങ്ങിയ പോലും കൊടുക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ ടാക്സി മേഖല തകരുമെന്നും ഉടമകള്‍ പറഞ്ഞു. ഒന്നിലധികം യാത്രക്കാരെ കാറിൽ കയറ്റരുതെന്ന തീരുമാനം സ്വകാര്യ കാറുകളില്‍ അനധികൃത ടാക്സി പ്രവർത്തനം നടത്തുന്നവര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ടാക്സി ഉടമകൾ ആരോപിച്ചു. നേരത്തെ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാർച്ച് 21 നാണു ടാക്സി സർവീസ് നിര്‍ത്തലാക്കിയത്. ഇളവുകളുടെ മൂന്നാം ഘട്ടത്തിൽ ഒരു യാത്രക്കാരനെ മാത്രം കയറ്റി സർവീസ് നടത്താനാണു മന്ത്രിസഭ അനുമതി നൽകിയത്. നാലുമാസത്തെ ഇടവേളയ്ക്കു ശേഷം ജോലി പുനരാരംഭിച്ചതിന്റെ സന്തോഷത്തിലാണെങ്കിലും കോവിഡ് ജാഗ്രത നിയന്ത്രണങ്ങള്‍ മൂലം വലയുകയാണ് ടാക്സി ഡ്രൈവര്‍മാര്‍.

Related News