വന്ദേ ഭാരത്‌ ദൗത്യത്തിന്റെ ഭാഗമായി 33 അധിക വിമാനങ്ങൾ പ്രഖ്യാപിച്ചു; ഇൻഡിഗൊ എയർ ലൈൻസ്‌ കേരളത്തിലേക്ക് പതിനാറ് സര്‍വീസുകള്‍ നടത്തും

  • 17/08/2020

കുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് മിഷന്റെ അഞ്ചാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി ഓഗസ്റ്റ് 18 ചൊവ്വാഴ്ച മുതൽ ഈ മാസം 31 വരെ കുവൈത്തിൽ നിന്ന് 33 വിമാനങ്ങളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു. മുംബൈ, ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ആറ് സർവീസുകൾ നടത്തും. അഞ്ച് വിമാനങ്ങൾ ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും നാല് സർവീസുകൾ വിജയവാഡയിലേക്കും നിശ്ചയിച്ചിട്ടുണ്ട്. ഒരു വിമാനം മാത്രമാണ് കൊച്ചിയിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. എയർ ഇന്ത്യയാണ് എല്ലാ സര്‍വീസുകളും നടത്തുന്നത്.

അതിനിടെ കേരളത്തിലേക്ക് വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇൻഡിഗൊ എയർ ലൈൻസ്‌ പതിനാറ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ കണ്ണൂര്‍ ഒഴിച്ചുള്ള മൂന്ന് എയര്‍പോര്‍ട്ടിലേക്കാണ് സര്‍വീസുകള്‍ നടത്തുക. ഓഗസ്ത്‌ 19,21,22,24,25,28,30,31 തിയ്യതികളിൽ കൊച്ചിയിലേക്കും ഓഗസ്ത്‌ 19,21,23,25,27,31 തിയ്യതികളിൽ കോഴിക്കോടേക്കും , ഓഗസ്ത്‌ 23,30 തിയ്യതികളിൽ തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ നടത്തും. കൊച്ചിയിലേക്ക്‌ ഉച്ചക്ക്‌ 1.55 നും കോഴിക്കോട്ടേക്ക്‌ കാലത്ത്‌ 11.55 നും തിരുവനന്തപുരത്തേക്ക്‌ 10:45 നും കുവൈത്തിൽ നിന്നും പുറപ്പെടുന്ന സമയം.ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സംഘടനകളും സ്ഥാപനങ്ങളും നേതൃത്വം നല്‍കുന്ന നിരവധി ചാർട്ടർ ഫ്ലൈറ്റുകള്‍ക്കും സർവീസ് നടത്തുവാന്‍ അനുമതി നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

വന്ദേ ഭാരത്‌ ഷെഡ്യൂളുകൾ :

  • 18-ഓഗസ്റ്റ്  - 11:25 - വിജയവാഡ, ഹൈദരാബാദ് - എ.ഐ 1976
  • 18-ഓഗസ്റ്റ്  - 17:15 - മുംബൈ - AI 0990
  • 19-ഓഗസ്റ്റ്  - 11:25 - വിജയവാഡ, ഹൈദരാബാദ് - എ.ഐ 1976
  • 19-ഓഗസ്റ്റ്  - 17:15 - ബെംഗളൂരു - എ.ഐ 1968
  • 20-ഓഗസ്റ്റ്  - 11:25 - വിജയവാഡ, ഹൈദരാബാദ് - എ.ഐ 1976
  • 20-ഓഗസ്റ്റ്  - 17:15 - ദില്ലി - AI 1962
  • 21-ഓഗസ്റ്റ്  - 11:25 - വിജയവാഡ, ഹൈദരാബാദ് - എ.ഐ 1976
  • 21-ഓഗസ്റ്റ്  - 17:15 - മുംബൈ - AI 0990
  • 22-ഓഗസ്റ്റ്  - 10:55 - കൊച്ചി, മുംബൈ - AI 1990
  • 22-ഓഗസ്റ്റ്  - 17:15 - ദില്ലി - AI 1962
  • 23-ഓഗസ്റ്റ്  - 17:15 - ദില്ലി - AI 1962
  • 23-ഓഗസ്റ്റ്  - 17:15 - ബെംഗളൂരു - എ.ഐ 1968
  • 24-ഓഗസ്റ്റ്  - 17:15 - ദില്ലി - AI 1962
  • 24-ഓഗസ്റ്റ്  - 20:25 - ചെന്നൈ - എ.ഐ 1966
  • 25-ഓഗസ്റ്റ്  - 17:15 - മുംബൈ - AI 0990
  • 25-ഓഗസ്റ്റ്  - 20:25 - ഹൈദരാബാദ് - എ.ഐ 0988
  • 26-ഓഗസ്റ്റ്  - 17:15 - മുംബൈ - AI 0990
  • 26-ഓഗസ്റ്റ്  - 20:25 - ബെംഗളൂരു - എ.ഐ 1968
  • 27-ഓഗസ്റ്റ്  - 17:15 - ദില്ലി - AI 1962
  • 27-ഓഗസ്റ്റ്  - 20:25 - ചെന്നൈ - എഐ 1966
  • 28-ഓഗസ്റ്റ്  - 17:15 - ബെംഗളൂരു - എ.ഐ 1968
  • 28-ഓഗസ്റ്റ്  - 20:25 - ചെന്നൈ - AI 1966
  • 29-ഓഗസ്റ്റ്  - 17:15 - മുംബൈ - എഐ 0990
  • 29-ഓഗസ്റ്റ്  - 20:25 - ഹൈദരാബാദ് - എ.ഐ 0988
  • 30-ഓഗസ്റ്റ്  - 17:15 - ബെംഗളൂരു - എ.ഐ 1968
  • 30-ഓഗസ്റ്റ്  - 20:25 - ചെന്നൈ - എഐ 1966
  • 31-ഓഗസ്റ്റ്  - 17:15 - ദില്ലി - AI 1962
  • 31-ഓഗസ്റ്റ്  - 20:25 - ചെന്നൈ - എഐ 1966

Related News