ശ്രീലങ്കൻ ജോലിക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ച സ്വദേശി വനിതക്കെതിരെ കേസെടുത്തു.

  • 18/08/2020

കുവൈറ്റ് സിറ്റി: ശ്രീലങ്കൻ വീട്ടുജോലിക്കാരിയെ അതിക്രൂരമായി പീഡിപ്പിച്ച സ്വദേശി വനിതക്കെതിരെ കേസെടുത്തു, വീട്ടുജോലിക്കാരിയായ ശ്രീലങ്കൻ യുവതിയെ ഇരുമ്പുകമ്പി പഴുപ്പിച്ചു ദേഹം പൊള്ളിച്ച പരാതിയിൽ സ്വദേശി വനിതയെയും ഇതിനു കൂട്ടുനിന്ന അവരുടെ മൂന്ന് കുട്ടികൾക്കെതിരെയുമാണ് കേസ് ചാർജ് ചെയ്തത് . യുവതി എംബസ്സിയിൽ പരാതിപ്പെട്ടതിനെത്തുടർന്നു എംബസ്സി അധികൃതരുടെ ഇടപെടൽ മൂലം ഫർവാനിയ സുരക്ഷാ സേനയിൽ നിന്നുള്ള ഒരു സംഘം ഗാർഹിക തൊഴിലാളിയായ ഇവരെ മോചിപ്പിച്ച് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് അവരെ ശ്രീലങ്കൻ എംബസിക്ക് കൈമാറി. ശരീരം മുഴുവനും കഠിനമായ പരിക്കുകളും പൊള്ളലും ഏറ്റ സ്ത്രീയെ ഹോസ്പിറ്റലിലേക്ക് മാറ്റുകയും ചയ്തു. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകണമെന്ന് തന്റെ സ്പോൺസറോട് പറഞ്ഞതിനെത്തുടർന്നാണ് പീഡനങ്ങൾക്കു തുടക്കം എന്ന് ഇവർ പൊലീസിന് മൊഴിനൽകി.

Related News