കുവൈറ്റ് സിറ്റി : നാളെ മുതൽ ടാക്സിയിൽ ഒരു യാത്രക്കാരന് പകരം 3 യാത്രക്കാരെ കയറ്റാൻ അനുവദിക്കാൻ ആഭ്യന്തര മന്ത്രാലയം ട്രാഫിക് ഡിപ്പാർട്മെന്റുകൾക്കു നിർദ്ദേശം നൽകി. ടാക്‌സി കമ്പനികളും ട്രാഫിക് വിഭാഗത്തിലെ മേജർ ജനറൽ ജമാൽ അൽ സയീഗും തമ്മിൽ ഇന്ന് രാവിലെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. ഒറ്റയാത്രക്കാരനെ മാത്രം കയറ്റുന്നത് ടാക്സി കമ്പനികൾക്ക് ഉണ്ടാകുന്ന വലിയ നഷ്ടം കണക്കിലെടുത്താണ് പുതിയ തീരുമാനം. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് ടാക്സികളിൽ ഒരു യാത്രക്കാരനെ മാത്രമായി പരിമിതപ്പെടുത്തിയത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?