സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മുഴുവന്‍ സേവന ആനുകൂല്യവും നല്‍കണമെന്ന് കുവൈത്ത് സര്‍ക്കാര്‍

  • 19/08/2020

കുവൈത്ത് സിറ്റി : സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് മുഴുവൻ വേതനത്തിന്റെയും അടിസ്ഥാനത്തിൽ ഗ്രാറ്റുവിറ്റി നല്‍കുന്നതിനുള്ള നിയമ ഭേദഗതി പാര്‍ലിമെന്‍റ് അംഗീകരിച്ചു.നിശ്ചിത കലാവധിയില്‍ തുടര്‍ച്ചയായി സേവനം നല്‍കിയ തൊഴിലാളികള്‍ക്ക് വിരമിക്കല്‍, രാജിവെക്കല്‍, പിരിച്ചുവിടല്‍ തുടങ്ങിയ അവസരങ്ങളില്‍ സ്ഥാപനങ്ങള്‍ സേവന ആനുകൂല്യം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലാണ് പതിനൊന്നിനെതിരെ 43 വോട്ടുകള്‍ക്ക് പാര്‍ലിമെന്റില്‍ പാസായത്.സ്വകാര്യമേഖലയിലെ വിദേശ തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കമെന്ന് കരുതുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ സേവന സമയത്ത് പബ്ലിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ സെക്യൂരിറ്റിയ്ക്കായി അടച്ച മുഴുവന്‍ ആനുകൂല്യത്തിനും അര്‍ഹതയുണ്ടെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട് . ജീവനക്കാരന്റെ മരണത്തിന് ശേഷം നോമിനിയ്ക്ക് ഗ്രാറ്റുവിറ്റി തുക നൽകും. ജീവനക്കാരൻ നാമനിർദ്ദേശം ചെയ്തിട്ടില്ലെങ്കിൽ, തുക അവകാശികൾക്ക് കൈമാറും.

Related News