ബ്രിട്ടീഷ് ആരോഗ്യമന്ത്രിക്ക് Covid - 19 സ്ഥിരീകരിച്ചു

  • 11/03/2020

ലണ്ടന്‍: ബ്രിട്ടനിലെ ആരോഗ്യ മന്ത്രിയായ നാദിന്‍ ഡോറിസിനു കൊവിഡ് 19 സ്ഥിരീകരിച്ചു. കൺസർവേറ്റീവ് പാർട്ടി എംപിയും മന്ത്രിയുമായ നദീൻ ഡോറിസിനാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. മന്ത്രി തന്നെയാണ് തനിക്ക് കൊറോണ ബാധിച്ച കാര്യം പുറംലോകത്തെ അറിയിച്ചത്.
ബ്രിട്ടണിൽ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിയമ നിർമാണം ഉൾപ്പെടെ സുപ്രധാന പങ്കുവഹിച്ച ആളാണ് നദീൻ. വൈറസ് ബാധിതർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കമുള്ള സംരക്ഷണം ഉറപ്പുവരുത്തുന്നതാണ് ഈ നിയമം. ഇതിന്റെ രേഖകളിൽ ഒപ്പുവെക്കുന്നതിനിടെ മന്ത്രി ക്ഷീണിതയായി കുഴഞ്ഞുവീഴുകയായിരുന്നു.പ്രധാനമന്ത്രി ബോറിസ് ജോൺസൺ അടക്കമുള്ള പ്രമുഖരുമായി നദീൻ കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിരുന്നു. മന്ത്രിയുടെ ആരോഗ്യനില ഇപ്പോൾ തൃപ്തികരമാണ്. ബ്രിട്ടനില്‍ ഇതുവരെ രോഗം ബാധിച്ച് ആറുപേരാണ് മരിച്ചത്. 370ലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് 19 രോഗം സ്ഥിരീകരിക്കുന്ന ബ്രിട്ടനിലെ ആദ്യത്തെ മന്ത്രിയാണ് നാദിന്‍ ഡോറിസ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ ഇവരുമായി ബന്ധപ്പെട്ടിരുന്നതായി റിപോര്‍ട്ടുകളുണ്ട്.

Related News