കൊറോണ : ഖത്തറില്‍ 238പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഒറ്റദിവസം. എല്ലാവരും പ്രവാസികള്‍.

  • 11/03/2020

ദോഹ: ഖത്തറില്‍ ഒറ്റദിവസം കൊണ്ട് 238 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 262 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ച എല്ലാവരും പ്രവാസികളാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ഞായറാഴ്ച മൂന്ന് പ്രവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അവരോടൊപ്പം ഒരേ സ്ഥലത്ത് താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരില്‍ 238 പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെയെല്ലാം നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയിരുന്നതിനാല്‍ പൊതുജനങ്ങളുമായി ബന്ധപ്പെടാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എത്രപേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളതെന്ന് വ്യക്തമല്ല.

Related News