കൊറോണ : കുവൈത്തിന്റെ പ്രധിരോധ നടപടികളെ പ്രശംസിച്ച്‌ അമേരിക്കൻ മാധ്യമങ്ങൾ.

  • 15/03/2020

ന്യുയോർക്ക്‌ : കൊറോണ വൈറസ് നേരിടുന്നതിനു കുവൈത്ത്‌ സ്വീകരിച്ചു വരുന്ന ആരോഗ്യ പ്രതിരോധ നടപടികളെ പ്രശംസിച്ച്‌ കൊണ്ട്‌ അമേരിക്കൻ മാധ്യമങ്ങൾ.ഇത്‌ സംബന്ധിച്ച്‌ ന്യൂയോർക്ക് പോസ്റ്റ് പത്രം വൻ പ്രാധാന്യത്തോടെ വലിയ ചിത്രങ്ങളോട്‌ കൂടിയാണു വാർത്ത പ്രസിദ്ധീകരിച്ചത്‌.കഴിഞ്ഞ ദിവസങ്ങളിൽ മിഷ്‌റഫ് ഇന്റർ നാഷനൽ ഫെയർ ഗ്രൗണ്ടിൽ നടന്നു വരുന്ന വിദേശികളുടെ കൊറോണ വൈറസ്‌ പരിശോധയുടെ വിശദാംശങ്ങളോട്‌ കൂടിയാണു പത്രം വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.സിറ്റ്‌ & കുവൈത്ത്‌ എന്ന തലക്കെട്ടോടു കൂടി കൊറോണ വൈറസ്‌ നേരിടുന്നതിനായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഠങ്ങൾക്ക്‌ വിധേയമായി മികച്ച രീതിയിൽ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്‌ കൊണ്ട്‌ കുവൈത്ത്‌ നടത്തുന്ന പ്രവർത്തനങ്ങളെ പത്രം പ്രശംസിക്കുന്നു.കഴിഞ്ഞ വ്യാഴാഴ്ച മുതലാണു ഈജിപ്ത്‌ , സിറിയ , ലബനോൺ മുതലായ രാജ്യങ്ങളിൽ നിന്നും ഫെബ്രുവരി 27 മുതൽ മാർച്ച്‌ 11 വരെ കുവൈത്തിൽ എത്തിയ വിദേശികൾക്ക്‌ നിർബന്ധിത കൊറോണ വൈറസ്‌ പരിശോധന ആരംഭിച്ചത്‌.വിവിധ ഗവർണ്ണറേറ്റുകളിലെ താമസക്കാർക്ക്‌ വിവിധ ദിവസങ്ങളിലായി നടത്തിവരുന്ന പരിശോധനക്ക്‌ കഴിഞ്ഞ 3 ദിവസത്തിനകം ഏഴായിരത്തിൽ അധികം പേരാണു വിധേയരായരായത്‌.

Related News