ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്നവർക്ക് വ്യത്യസ്ഥ ശിക്ഷയുമായി കൊളമ്പിയ ഗവർമെന്റ്

  • 14/04/2020

റിയോ ഡി ജനീറോ, ബ്രസീൽ - കൊളംബിയയിലെ കോർഡോബയിലെ ടച്ചിൻ മുനിസിപ്പൽ സർക്കാർ കഴിഞ്ഞ ആഴ്ച്ച, ക്വാറന്റൈൻ നിയമങ്ങൾ ലംഘിക്കുന്ന നിവാസികൾക്കുള്ള ശിക്ഷ ശക്തമാക്കി. യാതൊരു കാരണവുമില്ലാതെ തെരുവുകളിൽ അലഞ്ഞുനടക്കുന്നവർ, നിർബന്ധിത ക്വാറന്റൈൻ ലംഘിക്കുന്നവർ എന്നിവർക്ക് നഗരത്തിലെ ഒരു പൊതു സ്ഥലത്ത് രണ്ടു മരപ്പലകയിൽ കാലുകൾ ലോക്ക് ചെയ്തുള്ള വ്യത്യസ്തമായ ശിക്ഷയാണ് നൽകുന്നത്. ഇത് ജനങ്ങളിൽ കൊറോണ വൈറസ് വ്യാപനം തടയേണ്ടത് എത്രമാത്രം ഗൗരവമുള്ളതാണെന്ന് ചിന്തിപ്പിക്കുമെന്നാണ് ഗവർമെന്റിന്റെ വാദം, കൂടാതെ ക്വാറന്റൈൻ നിയമങ്ങളും, ലോക്കഡൗണും ലംഘിക്കുന്നരെ പിടികൂടാൻ തദ്ദേശീയ ഗാർഡ്, ആർമി, പോലീസ് , മുനിസിപ്പാലിറ്റിയിലെ പോലീസ് എന്നിവരുടെ എണ്ണം വർധിപ്പിക്കുകയും ചെയ്തു.

Related News