കോവിഡ്-19 , ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ്

  • 10/06/2020

ദുബായ്: ഇന്ത്യക്കാരുൾപ്പെടെ 600 പേരെ ഒറ്റദിവസം പിരിച്ചുവിട്ട് എമിറേറ്റ്സ് എയർലൈൻസ്. കൊറോണ വൈറസ് പ്രതിസന്ധിക്കിടെ പൈലറ്റുമാരെ പിരിച്ചുവിട്ട് വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസ്. ഇന്ത്യക്കാരുൾപ്പെടെ 600 പൈലറ്റുമാരെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് പിരിച്ചുവിട്ടത്. വ്യോമയാന രംഗത്തെ തന്നെ ഏറ്റവും വലിയ പിരിച്ചുവിടലാണിത്. ഒറ്റദിവസം 600 പേരെയാണ് കമ്പനി പിരിച്ചുവിട്ടത്.കോവിഡ് പ്രതിസന്ധിയെ തുടർന്ന് ആകെ 600 ജീവനക്കാരെയാണ് എമിറേറ്റ്സ് പിരിച്ചുവിട്ടത്. കൊറോണ വൈറസ് പ്രതിസന്ധി മൂലം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയാണെന്നാണ് കമ്പനി വ്യക്തമാക്കിയത്. കമ്പനിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച് ട്രെയിനി പൈലറ്റുമാർ, ക്യാബിൻ ജീവനക്കാർ എന്നിവരെയും പിരിച്ചുവിടൽ നീക്കം ബാധിക്കുമെന്നാണ് 'മണികൺട്രോൾ' റിപ്പോർട്ട് ചെയ്യുന്നത്.

Related News