ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍

  • 29/08/2020

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്താന്‍. ദാവൂദിന് അഭയം നല്‍കിയിട്ടില്ലെന്നായിരുന്നു പാകിസ്താന്റെ ഇതുവരെയുള്ള വാദം. ഹാഫിസ് സയീദ്, മസൂദ് അസര്‍, ദാവൂദ് ഇബ്രാഹിം അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനും പാകിസ്താന്‍ തീരുമാനിച്ചു.ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റില്‍ നിന്ന് പുറത്തുകടക്കാനും കരിമ്പട്ടികയില്‍ പെടാതിരിക്കാനുമാണ് പാകിസ്താന്‍ കൂടുതല്‍ ഭീകരവിരുദ്ധ നടപടികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള പാക്കിസ്ഥാന്റെ അവസാന ശ്രമമാണ് ഇപ്പോഴത്തേത്.88 ഭീകരാവാദികള്‍ക്കും സംഘടനകള്‍ക്കും എതിരെയാണ് പാകിസ്താന്‍ നിലവില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2018 ലാണ് പാകിസ്താനെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. ഭീകരവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതുള്‍പ്പെടെയുള്ള നടപടികളില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്നായിരുന്നു അത്. 2019 കഴിയുന്നതിന് മുമ്പ് ശക്തമായ നടപടി സ്വീകരിച്ചിരിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തോടെ സമയം നീട്ടി നല്‍കുകയായിരുന്നു. എഫ്എടിഎഫ് ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ രാജ്യാന്തര സാമ്പത്തിക സഹകരണം കുറയും.ഐഎംഎഫ്, ലോകബാങ്ക്, എഡിബി, യൂറോപ്യന്‍ യൂണിയന്‍ എന്നിവടങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാതെ വന്നതോടെയാണ് ശക്തമായ നടപടിക്ക് പാകിസ്താന്‍ മുതിര്‍ന്നത്.

Related News