കടയുടമയെ ക്രൂരമായി മര്‍ദ്ദിച്ചു; കുവൈത്തി യുവാക്കള്‍ അറസ്റ്റില്‍

  • 07/09/2020

കുവൈത്ത് സിറ്റി: ഫഹാഹീല്‍ കട നടത്തുകയായിരുന്ന ഈജിപ്ഷ്യന്‍ സ്വദേശിയെ  യുവാക്കള്‍ ചേര്‍ന്ന്  ക്രൂരമായി മര്‍ദ്ദിച്ച കേസിലെ  പ്രതികളെ അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തിന്‍റെ ദൃശ്യങ്ങള്‍ ഷോപ്പിങ്ങിനായി വന്ന  പെണ്‍കുട്ടി വീഡിയോ റിക്കോര്‍ഡ് ചെയ്യുകയും  സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മണിക്കൂറുകള്‍  കൊണ്ട്  ദൃശ്യങ്ങള്‍ വൈറലാവുകയും സംഭവത്തില്‍ ഈജിപ്ത്  ഇമിഗ്രേഷൻ മന്ത്രാലയം ഇടപെടുകയുമായിരുന്നുവെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

കളിപ്പാട്ടക്കടയില്‍ കയറിയ രണ്ട്  കുവൈത്തി സ്വദേശികള്‍  അകാരണമായി  തൊഴിലാളിയുമായി വഴക്കിടുകയും തുടര്‍ന്ന്  മര്‍ദ്ദിച്ചവശനാക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സമാനമായ നിരവധി സംഭവങ്ങൾ ഈജിപ്ഷ്യന്‍ സ്വദേശികള്‍ കമെന്‍റ് ചെയ്തു. 

മാസങ്ങള്‍ക്ക് മുമ്പു കുവൈത്തിലെ സൂപ്പർ മാർക്കറ്റിൽ  ഈജിപ്ഷ്യൻ കാഷ്യറെ  മർദ്ദിച്ചതിന് നേരത്തെ  കുവൈത്തിയെ അറസ്റ്റ് ചെയ്തിരുന്നു.  ആറ് ലക്ഷത്തിലേറെ ഈജിപ്തുകാരാണ്  കുവൈത്തില്‍ കഴിയുന്നത്. രാജ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ.

Related News